കേരളം

kerala

ETV Bharat / state

വയനാട്ടിൽ ആരോഗ്യ പ്രവര്‍ത്തക ഉൾപ്പെടെ 17 പേര്‍ക്ക്  കൊവിഡ് - കോവിഡ് 19

ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി ഉയർന്നു

വയനാട്  wayanad  covid 19  corona  corona virus  വൈറസ്  കൊവിഡ്  കോവിഡ് 19  രോഗമുക്തി
വയനാട്ടിൽ ആരോഗ്യപ്രവര്‍ത്തകക്കുൾപ്പെടെ 17 പേര്‍ക്ക്  കൊവിഡ്

By

Published : Jul 21, 2020, 7:16 PM IST

വയനാട്: വയനാട്ടിൽ ആരോഗ്യ പ്രവര്‍ത്തക ഉൾപ്പെടെ 17 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി ഉയർന്നു. പ്രത്യേക കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരിയായ സ്റ്റാഫ് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് വൈറസ് ബാധയുണ്ടായി. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറ് വയസുള്ള കുട്ടിക്കും 25, 22 വയസുള്ള രണ്ട് സ്ത്രീകള്‍ക്കുമാണ് ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂലൈ മൂന്നിന് ഖത്തറില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശി(32), ജൂണ്‍ 30ന് അബുദാബിയില്‍ നിന്ന് എത്തിയ പടിഞ്ഞാറത്തറ സ്വദേശി(27), ജൂലൈ എട്ടിന് ദുബായില്‍ നിന്നും വന്ന പുഴമുടി സ്വദേശി(37), ജൂലൈ നാലിന് മുംബൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി(32), ജൂലൈ ഏഴിന് ബെംഗളൂവില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(34) ജൂലൈ 12ന് ഹൈദരാബാദില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശി (24), ജൂലൈ എട്ടിന് ആന്ധ്രാപ്രദേശില്‍ നിന്നും വന്ന പനമരം സ്വദേശി(30) , ജൂലൈ 17ന് ബെംഗളൂരുവില്‍ നിന്നും വന്ന മേപ്പാടി സ്വദേശി(31), ജൂലൈ 10ന് ഹൈദരാബാദില്‍ നിന്നും വന്ന തൃശ്ശിലേരി സ്വദേശിയായ 48 കാരനും 40 കാരിയായ ഭാര്യയും, അയല്‍ ജില്ലകളില്‍ യാത്ര ചെയ്ത് തിരിച്ചു വന്ന തൊണ്ടര്‍നാട് സ്വദേശി(24) , പെരിയ സ്വദേശി(46), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി(46) എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം ജില്ലയിൽ 16 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. കാവുമന്ദം സ്വദേശി(33), ആനപ്പാറ സ്വദേശി(37), കാക്കവയല്‍ സ്വദേശി(34), മഞ്ഞുറ സ്വദേശി(22), പടിഞ്ഞാറത്തറ സ്വദേശി(39), ബത്തേരി സ്വദേശി(24), പുല്‍പ്പള്ളി സ്വദേശി(48), മുട്ടില്‍ സ്വദേശി(37), കൃഷ്ണഗിരി സ്വദേശി(42), എടവക സ്വദേശി(28), മില്ലുമുക്ക് സ്വദേശി(48), മാനന്തവാടി സ്വദേശി(39), ബംഗാള്‍ സ്വദേശി(24), ബൈരക്കുപ്പ സ്വദേശി(75) എന്നിവരും തിരുവനന്തപുരത്തും പാലക്കാട്ടും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. അതേസമയം ചൊവ്വാഴ്ച ജില്ലയിൽ 165 പേർ കൊവിഡ് നിരീക്ഷണത്തിലായി. 285 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവിൽ ജില്ലയിൽ 3,073 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details