മലപ്പുറം: കൂടിളകിവന്ന കടന്നലുകളുടെ ആക്രമണത്തില്‍ 53 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാങ്ങ് വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികൾക്കാണ് കടന്നല്‍ കുത്തേറ്റത്. രാവിലെ ഒമ്പതേകാലോടെ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസിലേക്ക് പോകുന്ന കുട്ടികളെയാണ് സ്‌കൂളിന് പുറത്തുനിന്ന് ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. തൊട്ടപ്പുറത്തെ പറമ്പില്‍ നിന്നാവണം കടന്നലുകള്‍ കൂട്ടമായി വന്നതെന്ന് കരുതുന്നതായി പി.ടി.എ പ്രസിഡന്‍റ് പി.കെ.മൂസ പറഞ്ഞു. പരിശോധനയില്‍ സ്‌കൂളിലെവിടെയും കടന്നല്‍കൂടുകള്‍ കണ്ടിട്ടില്ലെന്ന് പ്രധാനാധ്യാപിക ടി.എസ്.ഷീജയും അറിയിച്ചു.
സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 53 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടികളെയാണ് സ്‌കൂളിന് പുറത്തുനിന്ന് ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്
സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 53 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
കടന്നല്‍ കുത്തേറ്റ കുട്ടികളെ ആദ്യം ചേണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിക്കേറ്റ 11 കുട്ടികളെ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കഴുത്തിലും മുഖത്തും തലയിലുമെല്ലാമാണ് കുത്തേറ്റിട്ടുള്ളത്. ചില കുട്ടികൾ ഛര്‍ദിക്കുകയും ചിലരുടെ മുഖത്ത് നീരുവന്ന് വീര്‍ക്കുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
Last Updated : Dec 21, 2019, 1:36 AM IST