ജെ.എൻ.യു ക്യാമ്പസിലുണ്ടായ അക്രമം; മലപ്പുറത്ത് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി - എംഎസ്എഫ് പ്രതിഷേധ പ്രകടനം
എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ അർധ രാത്രി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചത്
മലപ്പുറം: ജെ.എൻ.യു ക്യാമ്പസിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ എബിവിപി, ആര്‍എസ്‌എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ അർധ രാത്രി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചത്. ചടങ്ങ് എംഎസ്എഫ് സംസ്ഥാന ട്രഷറർ യുസുഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്‌തു. രാജ്യത്തിന്‍റെ ഉന്നത കലാലയങ്ങൾ പോലും ചോരക്കളമാക്കി ഫാസിസ്റ്റുകൾ നടത്തുന്ന ആക്രമങ്ങൾ ശക്തമായി നേരിടുമെന്നും സംഗമം മുന്നറിയിപ്പ് നൽകി. പ്രസിഡന്‍റ് റിയാസ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു.