മലപ്പുറം:പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടുങ്ങിയ കക്ഷിരാഷ്ട്രീയ ചിന്തയോടെയാണ് കാണുന്നതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. മുല്ലപ്പള്ളി തെറ്റായ തീരുമാനമാണ് എടുക്കുന്നത്. മമതയുടെ കോൺഗ്രസിലാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എ. വിജയരാഘവന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ മുല്ലപ്പള്ളിക്കെതിരെ എ. വിജയരാഘവന്‍
ജനുവരി ഇരുപത്തിയാറിനാണ് എൽഡിഎഫിന്‍റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മനുഷ്യ ശൃംഖല
എൽഡിഎഫിന്‍റെ മനുഷ്യ ശൃംഖലയെ മുല്ലപ്പള്ളി കക്ഷി രാഷ്ടിയ ചിന്തയോടെ കാണുന്നു; ആരോപണവുമായി വിജയരാഘവൻ
ജനുവരി ഇരുപത്തിയാറിനാണ് എൽഡിഎഫിന്‍റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മനുഷ്യ ശൃംഖല. ഇതിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ 15 മുതല്‍ ആരംഭിക്കും. ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും ഒഴികെ എല്ലാവരെയും മനുഷ്യ ശൃംഖലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വർഗീയവാദികളെ ക്ഷണികേണ്ട കാര്യമില്ല. അവർ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
Last Updated : Jan 13, 2020, 6:22 PM IST