മലപ്പുറം: ലളിതകല അക്കാദമിയിൽ ഒരുക്കിയ വേണു പാലൂരിന്‍റെ ചിത്രപ്രദർശനം ശ്രദ്ധേയമായി . സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളുമാണ് ചിത്രപ്രദര്‍ശനത്തിന് പ്രമേയമാക്കിയത് . അക്രലിക്, ഓയിൽ പെയിസ്റ്റ്, ചാർക്കോൾ ഇനങ്ങളിലുള്ള നാല്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ശ്രദ്ധേയമായി വേണു പാലൂരിന്‍റെ ചിത്രപ്രദർശനം
സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളുമായിരുന്നു ചിത്രപ്രദര്‍ശനത്തിന്‍റെ പ്രമേയം. നാല്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
വേണു പാലൂരിന്‍റെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു
ചിത്രകല അധ്യാപകൻ കൂടിയായ വേണു പാലൂർ സര്‍വീസില്‍ നിന്നും വിരമിച്ചതിന് ശേഷം വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ചിത്രങ്ങളൊരുക്കി അടുത്ത പ്രദർശനത്തിന് ഒരുങ്ങുകയാണ് വേണു.
Last Updated : Jan 7, 2020, 9:37 AM IST