മലപ്പുറം: വാഴക്കാട്ടെ വാഴ കർഷകർ പഴം ഏറ്റെടുക്കാൻ ആളില്ലാതെ ദുരിതത്തില്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പഴുത്ത് തുടങ്ങിയ വാഴക്കുലകൾ വില്‍ക്കുന്നത് പകുതി വിലയ്‌ക്കാണ്. ഇത് തങ്ങളെ കടക്കെണിയിലേക്കാണ് നയിക്കുന്നതെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തില്‍ സർക്കാർ സഹായം പ്രഖ്യാപിക്കുകയോ വിളവ് ഏറ്റെടുക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
പഴം ഏറ്റെടുക്കാനാളില്ല; വാഴക്കാട്ടെ കർഷകർ ദുരിതത്തില്‍ - വാഴ കർഷകർ
പഴുത്ത് തുടങ്ങിയ വാഴക്കുലകൾ വില്‍ക്കുന്നത് പകുതി വിലയ്‌ക്ക്. സർക്കാരിന്‍റെ അടിയന്തിര സഹായം ആവശ്യപ്പെട്ട് കർഷകർ.

വാഴക്കാട് പഞ്ചായത്തില്‍ മാത്രം പത്ത് ലക്ഷത്തിലേറെ വാഴകളാണ് കൃഷി ചെയ്‌തത്. മേയ്-ജൂൺ മാസമാകുന്നതോടെ കിലോയ്‌ക്ക് നാല്‍പത് മുതല്‍ അമ്പത് രൂപ വരെ വില ലഭിക്കുന്ന വാഴക്കുലയാണ് ഇന്ന് ഇരുപത് രൂപയ്‌ക്ക് വില്‍ക്കുന്നത്. ഈ വിലയ്‌ക്ക് തന്നെ വാങ്ങാനാളില്ലാതെ പാടത്ത് കിടന്ന് പഴുക്കുന്ന അവസ്ഥയാണെന്നും ഇത് തങ്ങൾക്ക് വലിയ നഷ്‌ടമാണ് സൃഷ്‌ടിക്കുന്നതെന്നും കർഷകർ പറയുന്നു. ലോണും സ്വർണം പണയം വച്ചും കൃഷിയിറക്കിയ കർഷകർ വലിയ ദുരിതത്തിലാണ് എത്തി നില്‍ക്കുന്നത്.
സാധാരണ സമീപ പ്രദേശത്തേക്കും വിമാനത്താവളം വഴി വിദേശത്തേക്കും കയറ്റിയിരുന്ന വാഴക്കുല ദൂരസ്ഥലങ്ങളിലേക്ക് വില കുറച്ചാണ് കൊണ്ടുപോകുന്നത്. ഇടനിലക്കാരായ ആളുകൾ വില കുറക്കുകയാണെന്ന ആക്ഷേപവും കർഷകർ ഉന്നയിക്കുന്നുണ്ട്.