പ്രവാസികളോട് നീതി പുലർത്തണം; വനിത ലീഗ് നിൽപ്പ് സമരം നടത്തി - പ്രവാസികളോട് നീതി പുലർത്തണം; വനിത ലീഗ് നിൽപ്പ് സമരം നടത്തി
പ്രവാസികളോട് നീതി പുലർത്തുക, മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം
മലപ്പുറം: നിലമ്പൂർ വില്ലേജ് ഓഫീസിന് മുന്നിൽ വനിത ലീഗിന്‍റെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. പ്രവാസികളോട് നീതി പുലർത്തുക, മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നിയോജക മണ്ഡലം പ്രസിഡന്‍റ് സെറീന മുഹമ്മദാലി, സെക്രട്ടറി സുബൈദ കൊരമ്പയിൽ, വൈസ് പ്രസിഡന്‍റ് സുബൈദ തട്ടാരശ്ശേരി, നഗരസഭ കൗൺസിലർമാരായ ഷമീമ നിലമ്പൂർ, ഷെരീഫ ശിങ്കാരത്ത്, നൂർജഹാൻ, ഷാഹിദ ചുങ്കത്തറ, ആയിശ കരുളായി, നുസൈബ എടക്കര എന്നിവർ നേതൃത്വം നൽകി.
TAGGED:
latest malappuram