മലപ്പുറം: പ്രചാരണത്തിനു തുടക്കം കുറിച്ച് വണ്ടൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി. മിഥുന. വണ്ടൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണുമെന്നും മിഥുന മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ കോൺഗ്രസിലെ എ. പി. അനില്‍ കുമാറാണ് വണ്ടൂരിലെ എംഎൽഎ. 2015ൽ നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ തേഞ്ഞിപ്പാലം പഞ്ചായത്തിൽ മുസ്ലിം ലീഗ് നോമിനിയായി ഒന്നാം വാർഡിൽ നിന്ന് വിജയിച്ച മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. പിന്നീട് ലീഗുമായി പിണങ്ങി ഇടത് മുന്നണിയോട് സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു.
പ്രചാരണത്തിന് തുടക്കം കുറിച്ച് വണ്ടൂർ സ്ഥാനാർഥി മിഥുന
വണ്ടൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണുമെന്നും മിഥുന മാധ്യമങ്ങളോട് പറഞ്ഞു.
മിഥുന
പഞ്ചായത്തിൽ യുഡിഎഫ് ഭരണമുന്നണിയെ നോക്കുകുത്തിയാക്കി സിപിഎമ്മിന്‍റെ താൽപര്യത്തിനനുസരിച്ചാണ് പ്രസിഡന്‍റ് ഭരണം നടത്തിയിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ മിഥുന സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. 2020ൽ നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിയിലേക്ക് കൂറുമാറിയ മിഥുനയ്ക്ക് സീറ്റ് നിഷേധിച്ചത് വാർത്തയായിരുന്നു.