കേരളം

kerala

ETV Bharat / state

വളാഞ്ചേരി പീഡനം; ജാമ്യാപേക്ഷ ഈ മാസം 29ന് പരിഗണിക്കും

അപേക്ഷ പരിഗണിക്കുന്നത് വരെ പ്രതിയെ അറസ്റ്റു ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി

By

Published : Jul 15, 2019, 1:44 PM IST

വളാഞ്ചേരി പീഡനം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പ്രതിയെ അറസ്റ്റു ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അഡ്വ: ബി.എ ആളൂർ മുഖേന സമർപ്പിച്ച മുൻജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. വിദേശത്ത് ഒളിവിലായിരുന്ന പ്രതി ശംസുദ്ദീൻ നാട്ടിൽ എത്തിയതായാണ് വിവരം.

ABOUT THE AUTHOR

...view details