മലപ്പുറം: തവനൂരില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഡോ. കെ.ടി ജലീല്‍ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സമ്പൂർണ വാക്‌സിനേഷന്‍ ക്യാമ്പയിൻ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതിയെക്കുറിച്ച് യോഗത്തില്‍ തീരുമാനമായി. വാർഡുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
വാക്‌സിനേഷന്‍ : തവനൂരില്‍ കെ.ടി ജലീല്‍ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം
മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
ALSO READ:ദുരന്ത വേളകളില്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ മലപ്പുറത്ത് അഭയകേന്ദ്രം
എത്രയും വേഗം എല്ലാ പഞ്ചായത്തുകളിലേക്കും വാക്‌സിന്‍ വിതരണംചെയ്ത് പ്രയോജനപ്പെടുത്തി അതിന്‍റെ വിവരം സംസ്ഥാന വിങ്ങിനെ അറിയിക്കണമെന്നും, സമയബന്ധിതമായി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും കെ.ടി ജലീല്‍ എം.എൽ.എ യോഗത്തില്‍ പറഞ്ഞു. യോഗ തീരുമാനങ്ങളില്‍ ദ്രുതഗതിയിൽ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെയാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിന് തുടക്കമിട്ടത്. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ വാക്‌സിന്‍ ലഭിക്കാനുള്ളവരുടെ മുൻഗണനാലിസ്റ്റ് തയ്യാറാക്കും. ക്യാമ്പ് തിയ്യതി ഗുണഭോക്താവിനെ മുൻകൂട്ടി അറിയിക്കുമെന്നും യോഗം തീരുമാനിച്ചു. മന്ത്രി വി അബ്‌ദുറഹ്മാന്‍, ജില്ല കലക്ടറുമായും, മെഡിക്കൽ ഓഫിസറുമായും, ഡി.എം.ഒയുമായും വാക്സിനേഷനുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. 110000 ഡോസുകൾ മലപ്പുറം ജില്ലയിലെ ഉപയോഗിക്കാതെ സ്റ്റോക്ക് ആയെന്ന് ഇതിലൂടെ കണ്ടെത്തിയിരുന്നു.
TAGGED:
വാക്‌സിനേഷന്‍