മലപ്പുറം : വയനാട്ടിലെ രാഹുൽഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽഗാന്ധിയല്ല, മറിച്ച് ബിജെപിയെ ആണ് സിപിഎം ലക്ഷ്യംവച്ചതെന്നായിരുന്നു വി മുരളീധരന്‍റെ വാദം.
രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം : ലക്ഷ്യം ബിജെപി, സിപിഎമ്മിന്‍റേത് ആസൂത്രിത നീക്കമെന്ന് വി മുരളീധരൻ - സിപിഎമ്മിനെതിരെ മുരളീധരൻ
ഗോത്രവിഭാഗത്തിൽ നിന്ന് ഒരു വനിത രാഷ്ട്രപതിയാകുന്നതിലൂടെ വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബിജെപിക്ക് ഉണ്ടാകുന്ന അനുകൂല സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് വി മുരളീധരൻ
ഗോത്രവിഭാഗത്തിൽ നിന്ന് ഒരു വനിത രാഷ്ട്രപതിയാകുന്നതിലൂടെ വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബിജെപിക്ക് ഉണ്ടാക്കുന്ന അനുകൂല അന്തരീക്ഷം ഇല്ലാതാക്കാന്‍ വേണ്ടിയാണ് സിപിഎം ഇത്തരത്തില്‍ ആസൂത്രിത നീക്കം നടത്തിയതെന്ന് മുരളീധരന്‍ അവകാശപ്പെട്ടു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവിനെ പ്രഖ്യാപിച്ച് പിറ്റേന്ന് അക്രമം നടന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വി മുരളീധരന്‍റെ വാദം.
മുഖ്യമന്ത്രിക്ക് എതിരെയുള്ള സ്വർണക്കടത്ത് ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കവും ഇതിനുപിന്നിലുണ്ട്. എസ്എഫ്ഐയെ മുൻ നിർത്തി സിപിഎം നേതൃത്വം ആസൂത്രണം ചെയ്‌ത് അക്രമം നടപ്പാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.