മലപ്പുറം: ന്യൂനപക്ഷ ക്ഷേമവകുപ്പ് തനിക്കാണ് എന്നത് മാധ്യമ സൃഷ്ടിയാണെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും ഇതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം തിരൂരിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'ന്യൂനപക്ഷ ക്ഷേമവകുപ്പ്', വാര്‍ത്ത മാധ്യമ സൃഷ്‌ടി: മന്ത്രി വി.അബ്ദുറഹിമാന്‍
ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും ഇതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് തനിക്കെന്നുള്ളത് മാധ്യമ സൃഷ്‌ടി; മന്ത്രി വി.അബ്ദുറഹിമാന്‍
തനിക്ക് ലഭിച്ച പ്രധാന വകുപ്പ് റെയില്‍വെ ആണ്. കായികം, വഖഫ് എന്നിവയാണ് ലഭിച്ച മറ്റ് വകുപ്പുകളെന്നും മന്ത്രി പറഞ്ഞു .ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അബ്ദുറഹിമാന്‍ തിരൂരിലെ വീട്ടിലെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും വീടിനു സമീപം എത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹം സന്തോഷം പങ്കിട്ടു.
ALSO READ: ലീഗിന്‍റെ കോട്ട തകർത്ത് പിണറായി മന്ത്രിസഭയിലേക്ക്, താനൂരിന്‍റെ വി അബ്‌ദുറഹിമാൻ
Last Updated : May 22, 2021, 1:28 PM IST