കേരളം

kerala

ETV Bharat / state

"കൈ"വിട്ട് വന്ന വി അബ്‌ദുറഹ്‌മാനും പിവി അൻവറും.. മലപ്പുറം ചുവപ്പിക്കുന്ന സിപിഎം - നിലമ്പൂർ മണ്ഡലം

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇരുവരും സംസ്ഥാന നിയമസഭയിൽ എത്തുന്നത്. അതിൽ വി അബ്ദുറഹ്മാന് അപ്രതീക്ഷിതമായി മന്ത്രി പദവിയും.

v abdurahman  pv anwar  പിവി അന്‍വർ  വി അബ്ദുറഹ്മാൻ  തവനൂർ മണ്ഡലം  nilambur MLA  pinarayi govt  പിണറായി സർക്കാർ
വി അബ്ദുറഹ്മാനും പിവി അന്‍വറും; കോണ്‍ഗ്രസിൽ നിന്ന് ഇടതു ചേരിയിലെത്തിയ നേതാക്കൾ

By

Published : May 20, 2021, 8:49 PM IST

മലപ്പുറം: മലപ്പുറത്തെ കോൺഗ്രസ് നേതാക്കൻമാർ ഇപ്പോൾ പരിഭവിക്കുന്നുണ്ടാകണം. കാരണം രണ്ട് കോൺഗ്രസ് നേതാക്കൻമാരാണ് സിപിഎം സ്വതന്ത്രൻമാരായി തുടർച്ചയായി രണ്ടാം തവണയും നിയമസഭയിലേക്ക് ജയിച്ചുവന്നത്. അതിലൊരാൾക്ക് അപ്രതീക്ഷിത മന്ത്രി സ്ഥാനവും. 2016ല്‍ മുസ്ലീംലീഗിന്‍റെയും കോൺഗ്രസിന്‍റെ കോട്ട പൊളിച്ചാണ് താനൂരില്‍ നിന്ന് വി അബ്‌ദുറഹ്‌മാനും നിലമ്പൂരില്‍ നിന്ന് പിവി അൻവറും ജയിച്ചത്. ഇത്തവണ ആ ജയം ഇരുവരും ആവർത്തിച്ചു. വി അബ്‌ദുറഹ്‌മാൻ രണ്ടാം പിണറായി സർക്കാരില്‍ മലപ്പുറത്തു നിന്നുള്ള ഏകമന്ത്രിയുമായി.

ഗ്രൂപ്പ് പോരില്‍ പുറത്ത്, ഒടുവില്‍ ചെങ്കൊടി പിടിച്ച് നിയമസഭയില്‍

പറഞ്ഞുവന്നത് മലപ്പുറത്തെ കോൺഗ്രസ് നേതാക്കമാൻമാരുടെ പരിഭവത്തെ കുറിച്ചാണ്. കെഎസ്‌യു പ്രവർത്തകരായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാണ് അബ്‌ദുറഹ്‌മാനും പിവി അൻവറും. പിന്നീട് യൂത്ത് കോൺഗ്രസ് നേതാക്കൻമാരായി. പക്ഷേ കോൺഗ്രസിലെത്തിയപ്പോൾ ഗ്രൂപ്പ് പോരില്‍ ഇരുവരുേടയും വഴികൾ പല തവണ അടഞ്ഞു. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏക കോൺഗ്രസ് എംഎല്‍എ എപി അനില്‍കുമാറുമായുള്ള പരസ്യ തർക്കമാണ് പിവി അൻവറിനെ കോൺഗ്രസില്‍ നിന്ന് അകറ്റിയത്. ആര്യാടൻ മുഹമ്മദും മകൻ ആര്യാടൻ ഷൗക്കത്തും അൻവറിനെ അവഗണിക്കുന്നതില്‍ മുന്നിലായിരുന്നു.

Also Read:ജനമർപ്പിച്ച വിശ്വാസം സംരക്ഷിക്കാനാകട്ടെ : പിണറായി സര്‍ക്കാരിന് ആശംസയറിയിച്ച് കുഞ്ഞാലിക്കുട്ടി

ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട അൻവറിന് അത് ലഭ്യമായില്ല. അൻവർ കളം മാറി. ആദ്യം 2011ല്‍ ഏറനാട് മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി. പതിയെ സിപിഎമ്മുമായി അടുത്തു. ഇപ്പോൾ നിലമ്പൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എയായല്ല, സിപിഎം എംഎല്‍എയായി തന്നെയാണ് അണികളും നേതാക്കൻമാരും അൻവറിനെ കാണുന്നത്. അൻവർ തിരിച്ചും അങ്ങനെ തന്നെ. തിരൂർ സ്വദേശിയായ വി അബ്‌ദുറഹ്‌മാൻ കെപിസിസി അംഗമാകണമെന്ന് പല തവണ ആഗ്രഹിച്ചു. നേതാക്കൻമാരെ നേരില്‍ കണ്ടു. 2009ല്‍ രമേശ് ചെന്നിത്തല പ്രത്യേക താല്‍പര്യമെടുത്ത് കെപിസിസി അംഗമായി നോമിനേറ്റ് ചെയ്തിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായതോടെ വി അബ്‌ദു റഹ്‌മാനും അൻവറിന്‍റെ വഴി തെരഞ്ഞെടുത്തു. 2014ല്‍ പൊന്നാനി മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാർഥിയായി. പരാജയപ്പെട്ടെങ്കിലും അബ്‌ദുറഹ്‌മാൻ സിപിഎമ്മുമായി ബന്ധം തുടർന്നു. 2016ല്‍ മുസ്ലീംലീഗിന്‍റെ പൊന്നാപുരം കോട്ടയായ താനൂരില്‍ അട്ടിമറി ജയവുമായി നിയമസഭയിലെത്തി. ഇപ്പോഴിതാ പിണറായി മന്ത്രിസഭയിലും.

Also Read:ലീഗിന്‍റെ കോട്ട തകർത്ത് പിണറായി മന്ത്രിസഭയിലേക്ക്, താനൂരിന്‍റെ വി അബ്‌ദുറഹിമാൻ

കൈവിട്ട് ചെങ്കൊടി പാറിച്ച ടികെ ഹംസ

മലപ്പുറത്ത് ചരിത്രം ആവർത്തിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്‍റായിരുന്ന ടികെ ഹംസ സാക്ഷാല്‍ കെ കരുണാകരനുമായി തെറ്റിപ്പിരിഞ്ഞ് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിക്കുന്നു. അതേ വർഷം, 1982ല്‍ ടികെ ഹംസ നിലമ്പൂരില്‍ നിന്ന് സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. 1987ല്‍ സിപിഎം ടികെ ഹംസയ്ക്ക് സുരക്ഷിത മണ്ഡലമായ ബേപ്പൂർ നല്‍കി ജയിപ്പിച്ച് മന്ത്രിയാക്കി. അവിടം കൊണ്ടും ടികെ ഹംസയുടെ വിജയ ചരിത്രം അവസാനിച്ചില്ല. 2004ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി ഒരു സിപിഎം അംഗം ലോക്‌സഭയിലേക്ക് ജയിച്ചതും ടികെ ഹംസയിലൂടെ തന്നെ.

ABOUT THE AUTHOR

...view details