മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം - മനുഷ്യ ഭൂപടം
പരിപാടിയുടെ ഭാഗമായി മലപ്പുറം വലിയങ്ങാടി മുനിയിപ്പൽ മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടം തീർത്തു.
മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫിന്‍റെ ഭരണഘടനാ സംരക്ഷണ ദിനാചരണം
മലപ്പുറം: മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പരിപാടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മലപ്പുറം വലിയങ്ങാടി മുനിയിപ്പൽ മിനി സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടം തീർത്തു.