മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. വണ്ടൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്‍റെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വഭേദഗതി നടപ്പാക്കില്ല:രാഹുൽ - കോണ്‍ഗ്രസ്
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമവും യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി
യുഡിഎഫ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല; രാഹുൽ ഗാന്ധി
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നിയമവും യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കില്ല. ന്യായ് പദ്ധതി കേരളത്തിലെ സമ്പദ്ഘടനയിൽ വിപ്ലവം സൃഷ്‌ടിക്കും. ഇന്ധനം ഇല്ലാതെ വാഹനമോടിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ജനത്തിന് ഇതെല്ലാം അറിയാമെന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.