കേരളം

kerala

ETV Bharat / state

'ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടക്കുന്നവനല്ല, കണ്ണീരൊപ്പുന്നവനാണ് ജനപ്രതിനിധി': ഫിറോസ് കുന്നംപറമ്പില്‍ - ജനപ്രതിനിധി

സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം മുതല്‍ക്കൂട്ടാകും എന്ന് തന്നെയാണ് യുഡിഎഫ് കരുതുന്നത്

The UDF thinks that Feroz Kunnamparambil, who is active in the field of volunteerism, will benefit from that factor when he contests the elections  UDF  Firoz Kunnamparambil  volunteerism  election  ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടക്കുന്നവനല്ല, കണ്ണീരൊപ്പുന്നവനാണ് ജനപ്രതിനിധിയെന്ന് ഫിറോസ് കുന്നംപറമ്പില്‍  ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടക്കുന്നവനല്ല  കണ്ണീരൊപ്പുന്നവനാണ് ജനപ്രതിനിധിയെന്ന് ഫിറോസ് കുന്നംപറമ്പില്‍  ജനപ്രതിനിധി  ഫിറോസ് കുന്നംപറമ്പില്‍
ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടക്കുന്നവനല്ല, കണ്ണീരൊപ്പുന്നവനാണ് ജനപ്രതിനിധിയെന്ന് ഫിറോസ് കുന്നംപറമ്പില്‍

By

Published : Mar 18, 2021, 6:55 AM IST

മലപ്പുറം:സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഫിറോസിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിറോസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ പ്രസംഗത്തെ പരിഹസിച്ച് കൊണ്ടാണ് ഫിറോസ് മറുപടി പറഞ്ഞത്. ചാരിറ്റിക്കാരൻ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്.

ഞാൻ മനസിലാക്കുന്നത് രോഗം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ, അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാൻ കഴിയുന്നവൻ ആകണം പൊതുപ്രവർത്തകൻ. അതല്ലാതെ ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അതുകൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത്.

ഫിറോസിന്‍റെ വാക്കുകളെ വലിയ കൈയടിയോടെയാണ് കൂടിനിന്നവര്‍ സ്വീകരിച്ചത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം മുതല്‍ക്കൂട്ടാകും എന്ന് തന്നെയാണ് യുഡിഎഫ് കരുതുന്നത്.

ABOUT THE AUTHOR

...view details