വനം വകുപ്പിന്‍റെ കുടിയിറക്കൽ ഭീഷണിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് - കുടിയിറക്കൽ ഭീഷണിക്കെതിരെ യുഡിഎഫ്
പതിറ്റാണ്ടുകളായി കൈവശം വച്ചുവരുന്നതും പട്ടയം ഉൾപ്പെടെ എല്ലാ രേഖകളും ഉള്ളതുമായ ഭൂമിയാണ് വനഭൂമിയെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്.
യുഡിഎഫ്
മലപ്പുറം: വനാതിർത്തി നിർണയത്തിന്‍റെ പേരിൽ വഴിക്കടവ് കമ്പളക്കല്ല്, നറുക്കുംപൊട്ടി, മണൽപാടം പ്രദേശങ്ങളിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധ സംഗമവുമായി യുഡിഎഫ്. കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ഈ പ്രദേശത്തെ ഒരു കുടുംബത്തെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കി. മുൻപും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇതുപോലുള്ള നീക്കങ്ങൾ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.