പൊന്നാനിയിലെ ഇടത് സ്ഥാനാർഥിയും നിലമ്പൂർ എം.എൽ.എയുമായ പി.വി അൻവറുമായി രഹസ്യ ചർച്ച നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവിനെ ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. മുൻ ഡി.സി.സി ഭാരവാഹിയും കെ.പി.സി.സി അംഗവുമായ എം.എൻ കുഞ്ഞഹമ്മദ് ഹാജിയെ ആണ് ലീഗ് പ്രവർത്തകർ തടഞ്ഞത്. വെന്നിയൂരിൽ വെച്ചാണ് ലീഗ് പ്രവർത്തകർ കുഞ്ഞഹമ്മദ് ഹാജിയുടെ കാർ തടഞ്ഞ് നിർത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ ലീഗ് പ്രവർത്തകർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കാറ് തടഞ്ഞ ശേഷം കുഞ്ഞഹമ്മദ് ഹാജിയോട് തട്ടിക്കയറുന്ന പ്രവർത്തകർ നിങ്ങൾ പണത്തിന് വേണ്ടിയല്ല, പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് എന്നും പറയുന്നുണ്ട്.
പിവി അൻവറുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് ആരോപണം; കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ - പി വി അൻവര്‍
പി.വി അൻവറുമായി രഹസ്യ ചർച്ച നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് എം.എൻ കുഞ്ഞഹമ്മദ് ഹാജിയെ ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞു.
കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍
എന്നാൽ ഒരു സുഹൃത്തിന്‍റെ വീട്ടിൽവെച്ച് പി.വി അൻവറിനെ അവിചാരിതമായി കണ്ടതാണെന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. നേരത്തെ നിയസഭാ തെരഞ്ഞെടുപ്പിന്‍റെസമയത്ത് തിരുരങ്ങാടി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലത്ത് മത്സരിച്ച സമയത്തും കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സമാനമായ ആരോപണം ഉണ്ടായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിസിസി പ്രസിഡന്‍റ്വി വി പ്രകാശ് കുഞ്ഞഹമ്മദ് ഹാജിയിൽ നിന്നുംവിശദീകരണം ചോദിച്ചിട്ടുണ്ട്.