മലപ്പുറം: നിലമ്പൂർ നഗരസഭയിൽ 2700 ഓളം പുതിയ വോട്ടർമാരെ പട്ടികയില്‍ ചേർത്തുവെന്ന ആരോപണവുമായി സി.പി.എം. യുഡിഎഫിന്‍റെ നേതൃത്വത്തില്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരെ ക്രമവിരുദ്ധമായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് പരാതി. സിപിഎം നിലമ്പൂർ ലോക്കൽ സെക്രട്ടറി ടി. ഹരിദാസനാണ് മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയത്.
നിലമ്പൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട്; യുഡിഎഫിനെതിരെ സിപിഎം - യു.ഡി.എഫ്
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അതിന് ശേഷം മാത്രമേ പട്ടിക പ്രസിദ്ധീകരിക്കാന്‍ പാടുള്ളു എന്നും മുനിസിപ്പാലിറ്റി സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി നഗരസഭാ പ്രതിപക്ഷനേതാവും എൽഡിഎഫ് കൺവീനറുമായ എൻ വേലുക്കുട്ടി പറഞ്ഞു.
നിലമ്പൂരില്‍ അനധികൃതമായി വോട്ടര്‍പട്ടികയില്‍ ആളുകളെ ചേര്‍ത്തു; യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അതിന് ശേഷം മാത്രമേ പട്ടിക പ്രസിദ്ധീകരിക്കാന്‍ പാടുള്ളു എന്നും മുനിസിപ്പാലിറ്റി സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി നഗരസഭാ പ്രതിപക്ഷനേതാവും എൽഡിഎഫ് കൺവീനറുമായ എൻ വേലുക്കുട്ടി പറഞ്ഞു. ജനവികാരം എതിരാണെന്ന് മനസിലാക്കിയതോടെ ഓരോ വാർഡിലും 50 നും 75 നുമിടയിൽ വോട്ടുകൾ ക്രമവിരുദ്ധമായി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Last Updated : Nov 3, 2020, 1:10 PM IST