മലപ്പുറം: ഇരുചക്ര വാഹനാപകടങ്ങൾ കുറക്കുന്നതിന് കർശന പരിശോധനയുമായി മലപ്പുറം പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന ആരംഭിച്ചത്.
ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നു; ഹെൽമെറ്റ് പരിശോധനയുമായി മലപ്പുറം പൊലീസ് - malappuram
ഈ വർഷം ഇരുചക്ര വാഹനാപകടങ്ങളിൽ മലപ്പുറത്ത് 131 പേരാണ് മരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹെൽമെറ്റ് പരിശോധന കർശനമാക്കിയത്
മലപ്പുറം ജില്ലയിൽ ഈ വർഷം വാഹനാപകടങ്ങളിൽ മരിച്ചത് 328 പേരാണ്. അതിൽ 131 പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം വർധനവാണ് ഇരുചക്ര വാഹനാപകടങ്ങളിൽ ഉണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഹെൽമെറ്റ് പരിശോധന കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൽ കരീം നിർദേശം നൽകിയത്.
ജില്ലയിലെ 34 പൊലീസ് സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് രാവിലെ മുതൽ വൈകിട്ട് 6 വരെയാണ് പരിശോധന നടക്കുന്നത്. സ്റ്റേഷന്‍റെ 100 മീറ്റർ ഏരിയ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.