കേരളം

kerala

ETV Bharat / state

സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു - മലപ്പുറം വാർത്ത

പോക്സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്

prisoners escaped  രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു  സ്രവ പരിശോധന  മലപ്പുറം വാർത്ത  malappuram news
സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

By

Published : Jun 8, 2020, 12:13 PM IST

മലപ്പുറം:മഞ്ചേരി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. കൊവിഡ് പരിശോധനക്ക് എത്തിക്കുന്ന പ്രതികൾക്ക് വേണ്ടി പ്രത്യേക വാർഡും പൊലീസ് കാവലുമുണ്ട്. ഇന്നു രാവിലെയാണ് ഇരുവരും പൊലീസിൻ്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details