മലപ്പുറം :കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ജിദ്ദയിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയാണ് ഏകദേശം 1.3 കോടി രൂപ വില മതിക്കുന്ന 2.15 കിലോഗ്രാം സ്വർണം രണ്ട് വ്യത്യസ്‌ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
കരിപ്പൂരിൽ വൻ സ്വർണവേട്ട ; 1.3 കോടി രൂപ വിലമതിക്കുന്ന 2.15 കിലോ സ്വർണവുമായി രണ്ടുപേര്‍ പിടിയിൽ - gold in Karipur airport
1.3 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ട് വ്യത്യസ്‌ത കേസുകളിൽ രണ്ടുപേർ പിടിയിൽ
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വന്ന മലപ്പുറം മരുത സ്വദേശിയായ അബ്ബാസ് റിംഷാദിൽ (27) നിന്ന് 1172 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകളും വയനാട് മാനന്തവാടി സ്വദേശിയായ മുസ്‌തഫയിൽ (28) നിന്ന് 1173 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചപ്പോൾ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്തുസംഘം ടിക്കറ്റടക്കം ഒരു ലക്ഷം രൂപ വീതമാണ് വാഗ്‌ദാനം ചെയ്‌തിരുന്നതെന്ന് അബ്ബാസും മുസ്‌തഫയും കസ്റ്റംസ് ഇദ്യോഗസ്ഥരോട് വെളിപ്പെടുത്തി.