കേരളം

kerala

ETV Bharat / state

പോത്തുകല്ലില്‍ രണ്ട് പേര്‍ നാടന്‍ തോക്കുമായി പിടിയില്‍ - നാടന്‍ തോക്ക്‌

നാടന്‍ തോക്ക്, മൂന്ന് റൗണ്ട് തിര എന്നിവയാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്.

gun  രണ്ട് പേര്‍ പിടിയില്‍  മലപ്പുറം  നാടന്‍ തോക്ക്‌  Two arrested with guns
നാടന്‍ തോക്കുമായി പോത്തുകല്ലില്‍ രണ്ട് പേര്‍ പിടിയില്‍

By

Published : Dec 31, 2020, 11:21 AM IST

മലപ്പുറം: പോത്തുകല്ലില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഉപ്പട, ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍(33), പറയനങ്ങാടി, കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ (60) എന്നിവരെയാണ് സി.ഐ ശംഖുനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വെളുമ്പിയംപാറ മില്ലുംപടിയില്‍ നിന്നും പിടികൂടിയത്. നാടന്‍ തോക്ക്, മൂന്ന് റൗണ്ട് തിര എന്നിവയാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുലൈമാന്‍ എന്നയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പൊലീസ് കാവലില്‍ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details