മലപ്പുറം: ബൈക്കിൽ കറങ്ങി തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്ന രണ്ട് പേരെ വാഴക്കാട് പൊലീസ് പിടികൂടി. വള്ളിക്കുന്ന് സ്വദേശികളായ അരിയല്ലൂർ വലിയവളപ്പിൽ വിഷ്ണു (20) കൂടത്തിങ്ങൽ ഹരികൃഷ്ണൻ (20) എന്നിവരാണ് പിടിയിലായത്. മുണ്ടുമുഴി സ്വദേശി സുഹൈലിന്‍റെ പരാതിയിൽ വാഴക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍ - Two held for robbing bike rider
വള്ളിക്കുന്ന് സ്വദേശികളായ അരിയല്ലൂർ വലിയവളപ്പിൽ വിഷ്ണു (20) കൂടത്തിങ്ങൽ ഹരികൃഷ്ണൻ (20) എന്നിവരാണ് പിടിയിലായത്
ബിൽഡിംങ്ങ് പണികൾ നടക്കുന്ന സ്ഥലത്ത് എത്തി പരിസരം വീക്ഷിച്ച ശേഷം ഇവിടെയുള്ള തൊഴിലാളികളുടെ പണവും മൊബൈലും കവരുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികൾ ഇല്ലാത്ത സമയം നോക്കിയാണ് കവര്‍ച്ച നടത്തുക. മൂന്നു വർഷമായി നാൽപതിലേറേ സ്ഥലത്ത് മോഷണം നടത്തിയതായാണ് പൊലീസിന്‍റെ നിഗമനം. സിസിടിവി പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലയിലെ നിരവധി സ്ഥലത്ത് നിന്ന് മോഷണം നടത്തിയതായാണ് വിവരം. വാടകക്കെടുത്ത ബൈക്കാണ് മോഷണത്തിന് ഉപയോഗിക്കുന്നത്. ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ഇതിനായാണ് മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. വാഴക്കാട് ഇൻസ്പെക്ടർ കുഞ്ഞി മൊയ്തീൻ, എസ്ഐ തോമസ്, എഎസ്ഐ കൃഷ്ണദാസ്, സിപിഒ റാഷിദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.