മലപ്പുറം: ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എടക്കരയിൽ പൊലീസിന്‍റെ പിടിയിൽ. നിലമ്പൂർ ഉറുദുനഗർ സ്വദേശി ഹാറൂൺ (25), കരിമ്പുഴ പാത്തിപ്പാറ സ്വദേശി ഷിബിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും ഇലക്ടോണിക് ത്രാസും രണ്ട് ബുള്ളറ്റ് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ബുധനാഴ്‌ച രാത്രി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എടക്കര പാലത്തിന് സമീപം മാളിയേക്കൽ ലോഡ്‌ജിൽ നിന്ന് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ച് ഇവർ മൊഴി നൽകിയിട്ടുണ്ട്.
എടക്കരയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - cannabis latest news
മാളിയേക്കൽ ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന മറ്റ് സംഘത്തെക്കുറിച്ച് ഇവർ മൊഴി നൽകിയെന്നാണ് വിവരം.
എടക്കരയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ആന്ധ്രയിൽ നിന്ന് നേരിട്ട് കഞ്ചാവ് എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനാണ് ഹാറൂൺ. ഇയാളിൽ നിന്നും യുവാക്കൾക്കും വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്നയാളാണ് ഷിബിൻ. 2018 ജനുവരിയിൽ 6.5 കിലോ കഞ്ചാവുമായി ഹാറൂണിനെ മലപ്പുറം പൊലീസ് പിടികൂടിയിട്ടുണ്ട്.