മലപ്പുറം: എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ മലപ്പുറത്ത് പിടിയിൽ. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് തെങ്കര സ്വദേശി കാസീം, പാലക്കാട് താവളം പാലൂർ കോളനി സ്വദേശി രാജൻ എന്നിവരെയാണ് കൊണ്ടോട്ടി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന് കൊണ്ടോട്ടി പൊലീസും ജില്ലാ നർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഞ്ചാവ് എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരാന്ന് ഇപ്പോൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് കമ്പം തേനി ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ എത്തിക്കുന്ന കഞ്ചാവ് താവളം ഭാഗത്തെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് പിന്നീട് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.
എട്ട് കിലോ കഞ്ചാവുമായി മലപ്പുറത്ത് രണ്ട് പേർ പിടിയിൽ - പാലക്കാട് താവളം പാലൂർ കോളനി സ്വദേശി രാജനർ
പാലക്കാട് തെങ്കര സ്വദേശി കാസീം, പാലക്കാട് താവളം പാലൂർ കോളനി സ്വദേശി രാജനർ എന്നിവരാണ് കൊണ്ടോട്ടി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന് കൊണ്ടോട്ടി പൊലീസും ജില്ലാ നർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
എട്ട് കിലോ കഞ്ചാവുമായി രണ്ട് പേർ മലപ്പുറത്ത് പിടിയിൽ
കഴിഞ്ഞയാഴ്‌ച ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി റഫീഖിനെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 40കിലോ കഞ്ചാവാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് കൊണ്ടോട്ടിയിൽ നിന്നു മാത്രം പിടികൂടിയത്. പിടിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.