മലപ്പുറം:കൊവിഡിന് പിന്നാലെ ട്രോളിങ് നിരോധനം കൂടി എത്തുന്നതോടെ മത്സ്യമേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ഇതോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും പട്ടിണിയിലാകും. മുന്നൂറിലധികം കുടുംബങ്ങളാണ് മലപ്പുറം പരപ്പനങ്ങാടിയിലെ ഹാർബറിൽ ഉപജീവന മാർഗം തേടുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുന്നതോടെ ഇവർ ആശങ്കയിലാണ്.
കൊവിഡിന് പിന്നാലെ ട്രോളിങ് നിരോധനം; പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ - Covid
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. എന്നാൽ മെയ് മാസം ആദ്യ വാരത്തിൽ കേന്ദ്രസർക്കാർ ബോട്ടുകൾക്ക് അനുമതി നൽകിയതോടെ ചെറിയ യാനങ്ങൾ കടലിൽ പോയി തുടങ്ങിയിരുന്നു.
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. എന്നാൽ മെയ് മാസം ആദ്യ വാരത്തിൽ കേന്ദ്രസർക്കാർ ബോട്ടുകൾക്ക് അനുമതി നൽകിയതോടെ ചെറിയ യാനങ്ങൾ കടലിൽ പോയി തുടങ്ങിയിരുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്ക് ചെറിയ ആശ്വാസമായിരുന്നു. എന്നാൽ ട്രോളിങ് നിരോധനം എത്തുന്നതോടെ തങ്ങളുടെ ജീവിതം വീണ്ടും ദുരിതത്തിലാകുമെന്ന് ഇവർ പറയുന്നു.
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി സഹായങ്ങൾ എത്തിച്ചു നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്കായി പല പദ്ധതിയും ഫിഷറീസ് വകുപ്പ് കൊണ്ടു വരുന്നുണ്ടെങ്കിലും പലതും കൃത്യമായി നടപ്പാകുന്നില്ലെന്നും മത്സ്യതൊഴിലാളികൾ ആരോപിക്കുന്നു.