മലപ്പുറം: മലപ്പുറം എടപ്പാളിൽ ട്രിപ്പിൾ ലോക് ഡൗണിനോടനുബന്ധിച്ച് കർശന നിയന്ത്രണങ്ങൾ തുടരുന്നു. വളരെ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങളെ പുറത്തിറക്കാൻ അനുവദിക്കുനുള്ളൂ. ഇത്തരക്കാർക്ക് റേഷൻ കാർഡ് നിർബന്ധമാണ്.
ട്രിപ്പിൾ ലോക്ക്ഡൗൺ; എടപ്പാളിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ് - എടപ്പാൾ
90% ആളുകളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു
ട്രിപ്പിൾ ലോക്ക്ഡൗൺ; എടപ്പാളിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്
ലോക് ഡൗണിനോടനുബന്ധിച്ച് ജില്ലയുടെ അതിർത്തികൾ അടച്ചിട്ടുണ്ട്. അന്തർജില്ലാ യാത്രക്കാരെ ദേശീയ പാതയിലൂടെ കടത്തി വിടുന്നുണ്ടെങ്കിലും മലപ്പുറം ജില്ലക്കകത്ത് നിർത്താൻ അനുവാദമില്ല. 90% ആളുകളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു.
കൂടുതൽ വായനക്ക്:ട്രിപ്പിൾ ലോക്ക്ഡൗൺ: മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന