കേരളം

kerala

ETV Bharat / state

ചാലിയാർ കവിഞ്ഞാൽ ഊരുകള്‍ ഒറ്റപ്പെടും ; കാലവര്‍ഷമെത്തുമ്പോഴും അനങ്ങാതെ അധികൃതര്‍ - ഇരുട്ട്കുത്തി

കാലവർഷം മുന്നിൽക്കണ്ട് കയര്‍ വലിച്ചുകെട്ടുക മാത്രമാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്.

rain havoc  tribal colonies in munderi  Tribal Colonies kerala  കാലവർഷം  ഒറ്റപ്പെട്ടു പോകുന്ന കോളനികൾ  നിലമ്പൂർ മുണ്ടേരിയിലെ ആദിവാസികൾ  rain havoc  ചാലിർ പുഴ  chaliyar river  തരിപ്പപൊട്ടി  വാണിയമ്പുഴ  കുമ്പളപ്പാറ  ഇരുട്ട്കുത്തി  തണ്ടംകല്ല്
ചാലിയാർ കവിഞ്ഞാൽ ഒറ്റപ്പെടുന്ന ഊരുകൾ; പുഴയ്‌ക്ക് കുറുകെ കയർ വലിച്ചുകെട്ടി അധികൃതർ

By

Published : Jun 2, 2021, 5:36 PM IST

Updated : Jun 2, 2021, 7:44 PM IST

മലപ്പുറം: കാലവര്‍ഷം ആരംഭിക്കാനിരിക്കെ നിലമ്പൂർ മുണ്ടേരിയിലെ ആദിവാസി സമൂഹം കടുത്ത ആശങ്കയില്‍. അഞ്ച് ഊരുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നിട്ട് രണ്ട് വർഷമാകുന്നു. പകരം പാലം യാഥാര്‍ഥ്യമായിട്ടില്ല. ചാലിയാറില്‍ വെള്ളമുയര്‍ന്നാല്‍ ഊരുകള്‍ ഒറ്റപ്പെടും. തരിപ്പപൊട്ടി, വാണിയമ്പുഴ, കുമ്പളപ്പാറ,ഇരുട്ട്കുത്തി, തണ്ടംകല്ല് ഊരുകൾക്ക് പുറം ലോകവുമായി ബന്ധമില്ലാതാകും. ചാലിയാർ മുറിച്ചുകടന്ന് വേണം ഇന്നും ഇവിടങ്ങളിലേക്ക് എത്താൻ. പാലമില്ലാത്തതിനാൽ കെട്ടിയുണ്ടാക്കിയ ചങ്ങാടമാണ് ഏക ആശ്രയം.

ചാലിയാർ കവിഞ്ഞാൽ ഊരുകള്‍ ഒറ്റപ്പെടും ; കാലവര്‍ഷമെത്തുമ്പോഴും അനങ്ങാതെ അധികൃതര്‍

Also Read: നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു

കഴിഞ്ഞ കാലവർഷത്തിൽ ഈ മേഖല ഒറ്റപ്പെട്ടപ്പോൾ പുഴയ്‌ക്ക് കുറുകെ കയര്‍ കെട്ടിയാണ് ഭക്ഷണ സാധനങ്ങൾ കൈമാറിയത്. കാലവർഷം മുന്നിൽക്കണ്ട് ഇത്തവണയും അധികൃതർ കയർ വലിച്ചുകെട്ടിയിട്ടുണ്ട്. 2019-ലെ പ്രളയത്തില്‍ ഇരുട്ടുകുത്തി നടപ്പാലം തകര്‍ന്നതോടെയാണ് ആദിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം നഷ്ടമായത്.

പിന്നീട് താല്‍ക്കാലിക തൂക്കുപാലം ഉണ്ടാക്കിയെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ഉപയോഗിക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തെ മലവെള്ളപ്പാച്ചിലില്‍ ആ തൂക്കുപാലം ഒലിച്ചുപോവുകയും ചെയ്തു. ഇതോടെ യാത്ര വീണ്ടും ദുരിതത്തിലായി. അധികൃതരുടെ അവഗണനയില്‍ വലഞ്ഞിരിക്കുകയാണ് ഊരുനിവാസികൾ.

Last Updated : Jun 2, 2021, 7:44 PM IST

ABOUT THE AUTHOR

...view details