കേരളം

kerala

ETV Bharat / state

മലപ്പുറം വഴി തമിഴ്നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു - നാടുകാണി ചുരം അടച്ചു

ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിരോധനം. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലികാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Tamil Nadu  Malappuram  Travels to Tamil Nadu via Malappuram  Travel banned  covid-19  മലപ്പുറം  തമിഴ്നാട്  കേരള  കേരള തമിഴ്നാട് അതിര്‍ത്തി  നാടുകാണി ചുരം  നാടുകാണി ചുരം അടച്ചു  നീലഗിരി ജില്ല
മലപ്പുറം വഴി തമിഴ്നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു

By

Published : Mar 21, 2020, 8:13 PM IST

Updated : Mar 21, 2020, 10:01 PM IST

മലപ്പുറം: കൊവിഡ്-19 മുൻ കരുതലിന്‍റെ ഭാഗമായി മലപ്പുറം ജില്ലവഴി തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു. ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിരോധനം. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

മലപ്പുറം വഴി തമിഴ്നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു

വഴിക്കടവ് നാടുകാണി ചുരത്തിലെ ജില്ലാ അതിര്‍ത്തിയില്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം പരിശോധന നടത്തും. അതിര്‍ത്തിയില്‍ എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കും. തമിഴ്നാട്ടില്‍ നിന്നും ജില്ലയിലേക്കു വരുന്നവരെ കടത്തിവിടില്ല. അതിര്‍ത്തി വഴിയുള്ള യാത്രകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സംസ്ഥാന അതിർത്തികളിൽ നേരത്തെ തന്നെ പരിശോധന ശക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഗതാഗതം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അടിയന്തര അവശ്യസേവന വിഭാഗങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ നാടുകാണി വഴി തമിഴ്‌നാട് അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് നീലഗിരി ജില്ലാ കലക്ടറും അറിയിച്ചിട്ടുണ്ട്.

Last Updated : Mar 21, 2020, 10:01 PM IST

ABOUT THE AUTHOR

...view details