നാടുകാണി ചുരത്തില്‍ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു - നാടുകാണി ചുരം വാർത്ത
കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് റോഡില്‍ വൻ മരങ്ങൾ കടപുഴകി വീണത്. അഗ്നിശമന സേന എത്തി മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു
നാടുകാണി ചുരത്തില്‍ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു
മലപ്പുറം: കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് വൻ മരങ്ങൾ കടപുഴകിയത്. ഇതോടെ പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളുമായെത്തിയ നൂറോളം വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി. ചുരം പാതയിലെ തേൻപാറ, പോത്തുംകുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ഗതാഗത തടസമുണ്ടായത്. അഗ്നി ശമനസേന എത്തി മരങ്ങൾ മുറിച്ചു നീക്കി പത്തു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു.