കേരളം

kerala

ETV Bharat / state

തിരൂരങ്ങാടി പോക്സോ കേസ്; പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് CWC ചെയർമാൻ - child welfare committee

പെൺകുട്ടി നൽകിയ മൊഴിയിൽ പൊലീസിന് അവിശ്വക്കേണ്ടതില്ലെന്നും പോക്സോ കേസിൽ പ്രതി കുറ്റം ചെയ്തില്ലെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണെന്നും CWC ചെയർമാൻ അഭിപ്രായപ്പെട്ടു.

തിരൂരങ്ങാടി പോക്സോ കേസ്  പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് സി ഡബ്ല്യൂ സി ചെയർമാൻ  സി.ഡബ്ല്യൂ.സി ചെയർമാൻ  സി.ഡബ്ല്യൂ.സി സി.ഡബ്ല്യൂ.സി  ചൈൽഡ് വെൽഫെയർ കമ്മിറ്റി  പോക്സോ കേസ്  tirurangadi pocso case  cwc chairman  cwc  child welfare committee  pocso case
തിരൂരങ്ങാടി പോക്സോ കേസ്; പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് സി.ഡബ്ല്യൂ.സി ചെയർമാൻ

By

Published : Sep 3, 2021, 7:29 AM IST

മലപ്പുറം:തിരൂരങ്ങാടി പോക്സോ കേസിൽ പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി(സി.ഡബ്ല്യൂ.സി) ചെയർമാൻ ഷാജേഷ് ഭാസ്‌കർ. പെൺകുട്ടി നൽകിയ മൊഴിയിൽ പൊലീസിന് അവിശ്വസിക്കേണ്ടതില്ല. പോക്സോ കേസിൽ പ്രതി കുറ്റം ചെയ്തില്ലെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണെന്നും CWC ചെയർമാൻ അഭിപ്രായപ്പെട്ടു.

ഇരയെ കുറ്റപ്പെടുത്തി ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സങ്കടകരമാണ്. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയവർക്കെതിരെ നടപടിയുണ്ടാകും. കൂടാതെ കേസ് വഴി തിരിച്ചുവിടാൻ പെൺകുട്ടിയെ സമ്മർദത്തിലാക്കിയവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഷാജേഷ് ഭാസ്‌കർ വ്യക്തമാക്കി.

ഗർഭത്തിനുത്തരവാദിയല്ലെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ട ശേഷം 18കാരൻ ജാമ്യത്തിലിറങ്ങിയിരുന്നു. തുടർന്ന് ബലാത്സംഗവുമായി ബന്ധപ്പെട്ട് വ്യാജപരാതികൾ ഏറുന്നു, നിരപരാധികൾ വേട്ടയാടപ്പെടുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.

Also Read: ഗസ സംഘര്‍ഷം; കൊയ്റോയില്‍ നേതാക്കളുടെ കൂടിക്കാഴ്ച

തിരൂരങ്ങാടി സ്വദേശിക്കാണ് 35 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മഞ്ചേരി ഒന്നാം അഡിഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലിൽ സ്‌കൂളിൽ നിന്ന് സ്പെഷ്യൽ ക്ലാസ് കഴിഞ്ഞുവന്ന വിദ്യാർഥിനിയെ യുവാവ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. വിദ്യാർഥിനിയുടെ മൊഴി പ്രകാരമാണ് യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്.

ABOUT THE AUTHOR

...view details