കേരളം

kerala

ETV Bharat / state

മൂന്നാം ക്ലാസുകാരന്‍ സ്‌കൂൾ ബസില്‍ നിന്നും വീണുമരിച്ചു - മലപ്പുറം കുറുവ എയുപി സ്കൂൾ വിദ്യാർഥി

ബസിൽ നിന്നും വീണ വിദ്യാർഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്‍റെ പിന്‍ചക്രം കയറുകയായിരുന്നു

three year old boy malappuram malappuram school bus school bus accident kuruva school bus accident മലപ്പുറം കുറുവ എയുപി സ്കൂൾ വിദ്യാർഥി മൂന്നാം ക്ലാസുകാരന്‍ മരണം
മൂന്നാം ക്ലാസുകാരന്‍ സ്‌കൂൾ ബസില്‍ നിന്നും വീണുമരിച്ചു

By

Published : Feb 4, 2020, 2:15 PM IST

Updated : Feb 4, 2020, 2:42 PM IST

മലപ്പുറം: മൂന്നാം ക്ലാസുകാരന്‍ സ്‌കൂൾ ബസില്‍ നിന്നും തെറിച്ചുവീണ് മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂൾ വിദ്യാർഥി ഫർഷിൻ അഹമ്മദാ(9)ണ് മരിച്ചത്. ബസിൽ നിന്നും വീണ വിദ്യാർഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്‍റെ പിന്‍ചക്രം കയറുകയായിരുന്നു.

മൂന്നാം ക്ലാസുകാരന്‍ സ്‌കൂൾ ബസില്‍ നിന്നും വീണുമരിച്ചു

കക്കാട്ട് ഷാനവാസ്-ഷമീമ ദമ്പതികളുടെ മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്. ബസിന്‍റെ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ഥി തെറിച്ച് വീണത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Feb 4, 2020, 2:42 PM IST

ABOUT THE AUTHOR

...view details