കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ഒരു ദിവസം ആത്മഹത്യ ചെയ്തത് 18ന് താഴെയുള്ള മൂന്ന് കുട്ടികൾ

കേരളത്തിൽ ഏറ്റവും കുറവ് ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയിരുന്ന മലപ്പുറത്ത് കണക്കുകൾ തെറ്റുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്

മലപ്പുറം  ആത്മഹത്യ  Malappuram  committed suicide  children under the age of 18  Minor suicide
മലപ്പുറത്ത് ഒരു ദിവസം ആത്മഹത്യ ചെയ്തത് 18ന് താഴെയുള്ള മൂന്ന് കുട്ടികൾ

By

Published : Oct 25, 2020, 2:50 AM IST

മലപ്പുറം: ജില്ലയിൽ ശനിയാഴ്ച മാത്രം ആത്മഹത്യ ചെയ്തത് 18 വയസിനു താഴെയുള്ള മൂന്ന് കുട്ടികൾ. കേരളത്തിൽ ഏറ്റവും കുറവ് ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയിരുന്ന മലപ്പുറത്ത് കണക്കുകൾ തെറ്റുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ ശനിയാഴ്ച ആത്മഹത്യാ ചെയ്ത മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ആവിശ്യത്തിനായി എത്തിച്ചിരുന്നു. മരിച്ചവരിൽ എടക്കരയിൽ നിന്നുള്ള കുട്ടി ആമ്പൽകുളം കുഴിക്കുന്നതിനിടെ പിതാവ് വഴക്ക് പറഞ്ഞതിനാണ് സ്വയം ജീവനൊടുക്കിയത്. തൂങ്ങി മരിച്ച നിലയിലാണ് ഈ കുട്ടിയെ കണ്ടെത്തിയത്. മറ്റൊരു കുട്ടി കാരക്കുന്ന് സ്വദേശിയാണ്. വീട്ടുകാർ പരിഗണന നൽകിയില്ല എന്ന വിഷമത്തിലാണ് ആത്മഹത്യ. മൂന്നാമത്തെ കുട്ടിയുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details