കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു - news related road accidents

കുട്ടികളടക്കം നാല്‌ പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

malappuram accident  family members died in accident  auto rickshaw fell into deep  മലപ്പുറം അപകടം  കുടുംബത്തിലെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു  കേരളത്തിലെ അപകടമരണം  മലപ്പുറം റോഡ്‌ അപകടങ്ങള്‍  ആനക്കയത്ത് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു  ആനക്കയം അപകടം  malappuram latest news  news related road accidents
ആനക്കയത്ത് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

By

Published : Dec 19, 2021, 4:36 PM IST

മലപ്പുറം : ആനക്കയം വള്ളിക്കാപറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ആനക്കയം ചേപ്പൂര്‍ സ്വദേശികളായ ഉസ്‌മാന്‍കുട്ടി, സഹോദരി ഖൈറുന്നീസ, ഭാര്യ സുലൈഖ എന്നിവരാണ് മരിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന ഉസ്‌മാന്‍കുട്ടിയുടെയും ഖൈറുന്നീസയുടെയും കുട്ടികളും ഓട്ടോ ഡ്രൈവറായ അസല്‍കുട്ടിയും പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Also read: വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

ഉസ്‌മാന്‍കുട്ടിയും കുടുംബവും സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കുഴിയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details