മലപ്പുറം:സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാതയിൽ സുരക്ഷാ ക്രമീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. നിലവിൽ ഡിവൈഡർ നിർമിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ദേശീയപാത പാണമ്പ്ര മുതൽ കോഹിനൂർ വരെയുള്ള ദേശീയ പാത മേഖലയിലാണ് ഡിവൈഡർ പുതുക്കി പണിയുന്നത്. ട്രാഫിക് സിഗ്നലുകളും സൂചന ബോർഡുകളും റിഫ്ളറ്റിംഗ് ടൈലുകളും ഡിവൈഡർ നിർമാണം പൂർത്തിയായ ഉടൻ സ്ഥാപിക്കും.
തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാതയിൽ സുരക്ഷാ ക്രമീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ
ദേശീയപാത വളവിൽ ഡിവൈഡറിന്‍റേയും സുരക്ഷാ ഭിത്തികളുടെയും നവീകരണ പ്രവർത്തനമാണ് നടക്കുന്നത്.
തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാതയിൽ സുരക്ഷാ ക്രമീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ
ദേശീയ പാത വിഭാഗം അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് ചേളാരി സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയർ വിനോദ് ചാലിലിന്‍റെ മേൽനോട്ടത്തിലാണ് പ്രവൃത്തി. നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയർ വിനോദ് ചാലിൽ പറഞ്ഞു. പലപ്പോഴായി ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടിച്ചാണ് പാണമ്പ്ര വളവിലെ ഡിവൈഡർ പലയിടത്തായി തകർന്നത്.