മലപ്പുറം: മാല മോഷണക്കേസിൽ അന്തർ ജില്ലാ മോഷ്ടാക്കൾ പിടിയിൽ. കോഡൂർ സ്വദേശിയായ യുവതിയുടെ രണ്ട് പവൻ വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ച് കൊണ്ടു പോയ സംഭവത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. അന്തർ ജില്ലാ മോഷ്ടാക്കളായ എറണാംകുളം പെരുമ്പാവൂർ മാടം പിള്ളി സ്വദേശി മടവന സിദ്ദീഖ് (46), മലപ്പുറം പാണ്ടിക്കാട് മോഴക്കൽ സ്വദേശി പട്ടാണി അബ്ദുല്‍ അസീസ് (44) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും മാല മോഷണത്തിന് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. വെള്ളിയാഴ്‌ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാങ്കിൽ പോയി വീട്ടിലേക്ക് നടന്നു വരികയായിരുന്ന യുവതിയുടെ അരികിൽ വിലാസം ചോദിക്കാനെന്ന രീതിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടയിൽ മാല പൊട്ടിക്കുകയായിരുന്നു.
മാല മോഷണം; രണ്ട് പേർ പിടിയിൽ - malappuram
പെരുമ്പാവൂർ മാടം പിള്ളി സ്വദേശി മടവന സിദ്ധിഖ് (46), മലപ്പുറം പാണ്ടിക്കാട് മോഴക്കൽ സ്വദേശി പട്ടാണി അബ്ദുൾ അസീസ് (44) എന്നിവരെയാണ് പിടികൂടിയത്
മാല മോഷണം;രണ്ട് പേർ പിടിയിൽ
തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച സ്വർണം കണ്ടെടുക്കുകയും ചെയ്തു. പിടികൂടിയ അബ്ദുൾ അസീസിന്‍റെ പേരിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 30 ഓളം കേസുകൾ ഉണ്ട്. സിദ്ധിഖിന്‍റെ പേരിൽ വീട് പൊളിച്ചുള്ള കവർച്ചയടക്കം 40 ഓളം കേസുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് .സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.