കേരളം

kerala

By

Published : Jan 29, 2020, 1:17 PM IST

Updated : Jan 29, 2020, 2:02 PM IST

ETV Bharat / state

നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചുങ്കത്തറ പുലിമുണ്ടയിലെ ഓട്ടുപാലപ്പുറം രാധാകൃഷ്ണന്‍റെ മകന്‍ സന്ദീപിന്‍റെ മൃതദേഹമാണ് കിണറില്‍ കണ്ടെത്തിയത്

മലപ്പുറം  പൂക്കോട്ടുമണ്ണ  കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  nmalappuram  The young man was found dead in a well under construction  മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്
നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുമണ്ണയിലെ നിര്‍മാണത്തിലിരിക്കുന്ന കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ പുലിമുണ്ടയിലെ ഓട്ടുപാലപ്പുറം രാധാകൃഷ്ണന്‍റെ മകന്‍ സന്ദീപിന്‍റെ മൃതദേഹമാണ് കിണറില്‍ കണ്ടെത്തിയത്. രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് പൂക്കോട്ടുമണ്ണ രാമച്ചംപാടത്തെ നിര്‍മാണത്തിലിരിക്കുന്ന കിണറില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പോത്തുകല്‍ എസ്.ഐ കെ. അബ്ബാസിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Last Updated : Jan 29, 2020, 2:02 PM IST

ABOUT THE AUTHOR

...view details