വാഹനാപകടത്തില്‍ യുവാവ് മരിച്ചു - അപകടം വാർത്ത
കാളികാവ് സ്വദേശി ചേങ്കോട് മമ്പാടൻ റിയാസാ(29)ണ് മരിച്ചത്
മലപ്പുറം:പെരിന്തൽമണ്ണ വേങ്ങൂർ രണ്ടാം മൈൽ വളവിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാളികാവ് സ്വദേശി ചേങ്കോട് മമ്പാടൻ റിയാസാ(29)ണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം റിയാസ് സഞ്ചരിച്ച ബുള്ളറ്റും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ: ഷിഫ്‌ന. മമ്പാടൻ ഹമീദ്, സൈബ ദമ്പതികളുടെ മകനാണ്. കാളികാവ് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരനാണ് മരിച്ച റിയാസ്. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കാളികാവ് ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.