മലപ്പുറം:തോക്ക് കാണാതായ വിഷയത്തിൽ എൻഐഎ അന്വേഷിക്കണം വേണമെന്ന് മുസ്ലിംലീഗ്. സിഎജി റിപ്പോർട്ട് വിഷയം ഗൗരവമുള്ളതാണെന്നും വിഷയത്തെ യുഡിഎഫ് വളരെ ഗൗരവമായി സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തോക്ക് എങ്ങോട്ടു പോയി എന്ന് അന്വേഷിക്കണമെന്ന് മുസ്ലീംലീഗ് - കുഞ്ഞാലിക്കുട്ടി
സംഭവം ഗൗരവമുള്ളതായതുകൊണ്ടാണ് സിഎജി റിപ്പോർട്ട് വന്നതും പത്ര സമ്മേളനം വിളിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തോക്ക് പോയതല്ല തോക്ക് എങ്ങോട്ടു പോയി എന്നതാണ് അന്വേഷിക്കേണ്ടതെന്ന് മുസ്ലിംലീഗ്
തോക്ക് പോയി എന്നുള്ളതല്ല. തോക്ക് എങ്ങോട്ടു പോയി എന്നുള്ളതാണ് വിഷയമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവം ഗൗരവമുള്ളതായതുകൊണ്ടാണ് സിഎജി റിപ്പോർട്ട് വന്നതും പത്ര സമ്മേളനം വിളിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുരക്ഷയെ ബാധിക്കുന്നതും സാമ്പത്തിക ക്രമക്കേടും ഗൗരവകരമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.