മലപ്പുറം: ജില്ലയിലെ ലോകസഭാ ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പൂർത്തിയായി. 4875 ബൂത്തുകളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി.
മലപ്പുറത്ത് 74.25 % പോളിങ്ങ്, ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ 74.49 % - BJP
നിയമസഭാ തെരഞ്ഞെടുപ്പിൽ 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി.
ജില്ലയിലെ 3321038 വോട്ടര്‍മാരില്‍ 2466177 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. 1,65,6996 പുരുഷ വോട്ടര്‍മാരില്‍ 1,18,8627 (71.73 ശതമാനം) പേരും 1,66,4017 സ്ത്രീ വോട്ടര്‍മാരില്‍ 1,27,7539 (76.77 ശതമാനം) പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കൊണ്ടോട്ടി മണ്ഡലത്തിലാണ് 78.28 ശതമാനം. ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിലാണ് 69.57 ശതമാനം. ജില്ലയിലെ 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 11 പേര്‍ (44 ശതമാനം) വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ, ലോകസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലേക്ക് ജില്ലയില്‍ 117 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
കൊവിഡ് മുന്നൊരുക്കങ്ങള്‍ പാലിച്ച് സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 105 ബൂത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 2100 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് വോട്ടെണ്ണല്‍ ദിവസം പുറത്തെടുക്കുന്നതുവരെ 24 മണിക്കൂറും സായുധ പൊലീസിന്‍റെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വോട്ടെണ്ണല്‍ മെയ് രണ്ടിന് 14 കേന്ദ്രങ്ങളില്‍ നടക്കും.