കേരളം

kerala

ETV Bharat / state

പോപ്പുലര്‍ ഫ്രണ്ട് പ്രസിഡൻ്റിൻ്റെ വീടിന് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞതില്‍ ഒരാള്‍ പിടിയിൽ - മുഖ്യ പ്രതി

സംഭവത്തിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശി വിഷ്ണു (24)നെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ്  സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം  മുഖ്യ പ്രതി  സിപി മുഹമ്മദ് ബഷീർ
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവം; ഒരാള്‍ പിടിയിൽ

By

Published : Apr 24, 2021, 7:14 PM IST

മലപ്പുറം:പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയിൽ. സിപി മുഹമ്മദ് ബഷീറിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശി വിഷ്ണു (24)വിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ മജിസ്ട്രേട്ടിന് മുൻപിൽ ഹാജരാക്കി.

ഏപ്രില്‍ 13ന് രാത്രിയാണ് സിപി മുഹമ്മദ് ബഷീറിൻ്റെ എടക്കുളത്തെ വീടിന് നേരേ ആക്രമണമുണ്ടായത്. രാത്രിയില്‍ വാഹനത്തിലെത്തിയ സംഘമാണ് വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്ര ശബ്‌ദത്തോടെ വീടിന് മുന്നില്‍ പൊട്ടിത്തെറിച്ചു. അക്രമി സംഘം സ്‌ഫോടക വസ്തുക്കള്‍ എറിയുന്നതും അത് പൊട്ടിത്തെറിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപി മുഹമ്മദ് ബഷീര്‍ എസ്‌പി, ഡിവൈഎസ്‌പി, തിരൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിൻ്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുത്തനത്താണി സബ് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details