കേരളം

kerala

ETV Bharat / state

പ്രളയത്തിൽ വീട് തകർന്ന പരമേശ്വരന് വീടായി

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ മമ്പാട് പഞ്ചായത്തിലെ മാരമംഗലത്ത് നിർമ്മിച്ച വീടാണ് പരമേശ്വരന് കൈമാറിയത്

By

Published : Oct 3, 2020, 3:06 AM IST

പരമേശ്വരന് വീടിന്റെ താക്കോൽ കൈമാറി  The house was built for parameswar  പ്രളയത്തിൽ വീട് തകർന്ന പരമേശ്വരന് വീടായി
പ്രളയത്തിൽ വീട് തകർന്ന പരമേശ്വരന് വീടായി

മലപ്പുറം: പ്രളയത്തിൽ വീട് തകർന്ന പരമേശ്വരന് വീടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ മമ്പാട് പഞ്ചായത്തിലെ മാരമംഗലത്ത് നിർമ്മിച്ച വീടാണ് പരമേശ്വരന് കൈമാറിയത്. കഴിഞ്ഞ പ്രളയത്തിൽ പരമേശ്വരന്‍റെ വീട് പൂർണ്ണമായും തകർന്നിരുന്നു. താക്കോൽ ദാന ചടങ്ങിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വീഡിയോ കോൺഫറസിലൂടെ നിർവ്വഹിച്ചു. വീടിന്‍റെ താക്കോൽദാനം എ.പി .അനിൽകുമാർ നിർവ്വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .കെ .പി .സി .സി .പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യൂണിവേഴ്‌സിറ്റി.വി സി. ഡോ: ജയരാജ്.മുൻ മന്ത്രി ആര്യടൻ മുഹമ്മദ് കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല എന്നിവർ ഓൺ ലൈനിലൂടെ ആശംസകൾ അറിയിച്ചു.നിർമ്മാണ കമ്മിറ്റി കൺവീനർ മനോജ്.കെ .എഫ് .സ്വഗതം പറഞ്ഞു. സ്നേഹവീട് നിർമ്മാണ കമ്മറ്റി പ്രസിഡന്‍റ് .കെ .പ്രവീൺ മുൻ പി എസ്, സി. അംഗംആർ എസ്സ്.പണിക്കർ എൻ ശിവകുമാർ - സിഡി .മമ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പന്താർമുഹമ്മദ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് പി.പി - റസാഖ് .കാട്ടുമുണ്ടകബീർ എന്നിവർ പ്രസംഗിച്ചു.സി.യു.എസ്.ഒ ജന.സെക്രട്ടി കെ സുരേഷ്കമാർ എന്നിവർ സംസാരിച്ചു.

പ്രളയത്തിൽ വീട് തകർന്ന പരമേശ്വരന് വീടായി

ABOUT THE AUTHOR

...view details