മലപ്പുറം : തെരുവില്‍ കഴിയുന്നവര്‍ക്ക് തണലായി തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയറും സിവില്‍ ഡിഫന്‍സും. രാത്രികാലത്ത് അസഹ്യമായ തണുപ്പിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്‌തു. തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയറിന്‍റെ ആഭിമുഖ്യത്തില്‍ സിവില്‍ ഡിഫന്‍സിന്‍റെ സഹകരണത്തോടെയാണ് പുതപ്പുകള്‍ വിതരണം ചെയ്‌തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എംഇഎസ് മെഡിക്കല്‍ കോളജിന്‍റെ സഹകരണത്തോടെ ഭക്ഷണ വിതരണവും നടത്തുമെന്ന് തണലോരം ഡെസ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ അറിയിച്ചു.
തെരുവില്‍ കഴിയുന്നവര്‍ക്ക് കരുതലൊരുക്കി തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയര്‍ - malappuram
തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയറിന്‍റെ ആഭിമുഖ്യത്തില്‍ സിവില്‍ ഡിഫന്‍സിന്‍റെ സഹകരണത്തോടെയാണ് പുതപ്പുകള്‍ വിതരണം ചെയ്‌തത്.
തെരുവില്‍ കഴിയുന്നവര്‍ക്ക് കരുതലൊരുക്കി തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയര്‍
കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്ത് ഇരുനൂറ്റിയമ്പതോളം പേര്‍ക്ക് തണലോരത്തിന്‍റെ നേതൃത്വത്തില്‍ ദിവസവും ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഈ കൊവിഡ് സാഹചര്യത്തില്‍ തെരുവിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പെരിന്തൽമണ്ണ ഫയർ ആന്‍റ് റെസ്ക്യൂ- അസി.സ്റ്റേഷൻ ഓഫീസർ സജികുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു.
Last Updated : May 20, 2021, 4:45 PM IST