മട്ടുപ്പാവിൽ കാർഷിക വിജയമൊരുക്കി ചേലേമ്പ്ര സ്വദേശി നാസറും കുടുംബവും
ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ പച്ചക്കറി ഇനങ്ങളാണ് നാസർ കൃഷിയിറക്കിയിരിക്കുന്നത്
മലപ്പുറം: മട്ടുപ്പാവിൽ കാർഷിക വിജയമൊരുക്കി ചേലേമ്പ്ര സ്വദേശി നാസറും കുടുംബവും. ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ പച്ചക്കറി ഇനങ്ങളാണ് നാസർ കൃഷിയിറക്കിയിരിക്കുന്നത്. തിരൂരങ്ങാടി വാട്ടർ അതോറിറ്റി ജീവനക്കാരനായ ഇദ്ദേഹം ലോക്ക് ഡൗൺ കാലത്തെ ഒഴിവു സമയങ്ങളിൽ കൃഷി തുടങ്ങുകയായിരുന്നു. ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ കൊട്ടേക്കാട് പള്ളി സ്വദേശിയായ എസ് വൈ എസ് നടപ്പാക്കുന്ന "വീട്ടിൽ വിഷരഹിത അടുക്കളത്തോട്ടം" പദ്ധതിയുടെ ഭാഗമായാണ് വീടിന്‍റെ ടെറസിൽ കൃഷി തുടങ്ങിയത്. കൃഷിയില്‍ തല്‍പരനായ പിതാവ് കോയക്കുട്ടി ഹാജിയുടെ നിർദ്ദേശങ്ങളും ഭാര്യ ജഫ്നത്തിന്‍റെ സജീവ പിന്തുണയുമാണ് കൃഷിയിൽ നാസറിന് പ്രചോദനം. വേഗത്തിൽ വിളവെടുക്കാവുന്ന വെണ്ട, ചീര, കൈപ്പ, പയർ തുടങ്ങിയവയാണ് നാസർ കൃഷി ചെയ്യുന്നത്.