മലയാളസർവകലാശാലയിൽ സമരവുമായി അധ്യാപകർ - malappuram
സംസ്ഥാന ബജറ്റിൽ നിന്ന് വെട്ടിക്കുറച്ച സർവകലാശാല വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് അധ്യാപകർ സമരത്തിനിറങ്ങിയത്.
മലയാളസർവകലാശാലയിൽ സമരവുമായി അധ്യാപകർ
മലപ്പുറം: സംസ്ഥാന ബജറ്റിൽ നിന്ന് വെട്ടിക്കുറച്ച സർവകലാശാല വിഹിതം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടന മലയാളസർവകലാശാലയിൽ ധർണ നടത്തി. ഡോ. അനിൽ ധർണ ഉദ്ഘാടനം ചെയ്‌തു. 2020-21 സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ച് സർവകലാശാല ധന വിഹിതം പുനസ്ഥാപിക്കുക, സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, താൽക്കാലിക ജീവനക്കാരുടെ വേതനം പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ. ധർണയിൽ ഡോക്‌ടർ അശോക് ഡിക്രൂസ്, കെ പി ശശി, ഡോക്ടർ ഭരതൻ എന്നിവർ സംസാരിച്ചു