കേരളം

kerala

ETV Bharat / state

യു.എ.ഇയിലേക്ക് യാത്രാവിലക്ക്; കരിപ്പൂരിൽ ശനിയാഴ്‌ച യാത്രക്കാരു​ടെ തിരക്ക്

യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിലും വൻവർധനയാണ് ഉണ്ടായിരുന്നത്

By

Published : Apr 25, 2021, 3:45 AM IST

calicut airport  tarvel ban  യു.എ.ഇയിലേക്ക് യാത്രാവിലക്ക്  കരിപ്പൂർ
യു.എ.ഇയിലേക്ക് യാത്രാവിലക്ക്; കരിപ്പൂരിൽ ശനിയാഴ്‌ച യാത്രക്കാരു​ടെ തിരക്ക്

മലപ്പുറം:കൊവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് പ്രാബല്യത്തിൽ വന്നു. വിലക്ക് വരുന്നത് കണക്കിലെടുത്ത് ശനിയാഴ്‌ച കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരു​ടെ വലി തിരക്കാണ് അനുഭവപ്പെട്ടത്. കരിപ്പൂരിൽനിന്ന്​ വിവിധ കമ്പനികൾ നിരവധി അധിക സർവീസുകളാണ് നടത്തിയത്. മൊത്തം 11 സർവിസുകളാണ് യു.എ.ഇയിലേക്ക് നടത്തിയത്. ഇതിൽ ആറും അധിക സർവീസുകളായിരുന്നു. എയർഅറേബ്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവരാണ് നിലവിലെ ഷെഡ്യൂളുകൾക്ക് പുറമെ സർവീസ് നടത്തിയത്.

Read More:കൊവിഡിന്‍റെ പിടിയിൽ മലപ്പുറം ; 2,745 പുതിയ കേസുകൾ

എയർ അറേബ്യ ഷാർജയിലേക്ക് അഞ്ച് സർവീസുകളാണ് നടത്തിയത്. മൂന്ന് സർവിസുകളായിരുന്നു നേര​ത്തേ ഷെഡ്യൂൾ ചെയ്‌തിരുന്നത്. യാത്ര നിയന്ത്രണം വന്നതോടെ അധികമായി രണ്ട് സർവിസുകൾ കൂടി നടത്തുകയായിരുന്നു. സ്‌പൈസ് ജെറ്റ് റാസൽ ഖൈമയിലേക്കാണ് രണ്ട് അധിക സർവീസുകൾ നടത്തിയത്​. കൂടാതെ ദുബായിലേക്ക്​ നേര​ത്തെ നിശ്ചയിച്ച പ്രകാരമുള്ള ഉച്ചക്ക്​ 12.10നും​ സർവിസ്​ നടത്തി.

എയർഇന്ത്യ എക്‌സ്പ്രസും കൂടുതൽ സർവിസുകൾ നടത്തി. നേര​ത്തെ നിശ്ചയിച്ച അബൂദബിക്ക് പുറമെ റാസൽ ഖൈമയിലേക്കായിരുന്നു സർവീസ്. ഇൻഡിഗോ ഷാർജയിലേക്കാണ് അധിക സർവീസ് നടത്തിയത്. കൂടാതെ, ബംഗളൂരു-കോഴിക്കോട് സെക്‌ടറിൽ ആഭ്യന്തര സർവീസും ഇൻഡിഗോ നടത്തി. അതേസമയം എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിലും വൻവർധനയാണ് ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details