കേരളം

kerala

ETV Bharat / state

ലഹരിക്കെതിരെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി

വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ജാഗ്രതയോടെ കാണണമെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണന്‍

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണന്‍  t p ramakrishnan  drugs in schools  ലഹരി ഉപയോഗം  ലഹരി വസ്‌തുക്കൾ
ലഹരിക്കെതിരെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി

By

Published : Dec 7, 2019, 2:26 PM IST

Updated : Dec 7, 2019, 2:55 PM IST

മലപ്പുറം:ലഹരി വസ്‌തുക്കൾക്കെതിരെ മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണന്‍. നിലമ്പൂർ വെളിയംതോടിലെ ഗവ.ഐടിഐ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും വിദ്യാർഥികളും അധ്യാപകരും ഒരേ മനസോടെ ഒത്തുപ്രവർത്തിച്ചാൽ ലഹരി ഉപയോഗം ഇല്ലാതാക്കാം.

ലഹരിക്കെതിരെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി

വിദ്യാർഥികൾ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ ഒറ്റപ്പെടുത്താനോ, കുറ്റപ്പെടുത്താനോ അല്ല ശ്രമിക്കേണ്ടത്, മറിച്ച് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരെ ഒപ്പം നിര്‍ത്തി തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ജാഗ്രതയോടെ കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Last Updated : Dec 7, 2019, 2:55 PM IST

ABOUT THE AUTHOR

...view details