മലപ്പുറം: ചരിത്ര വിജയം നേടി രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോൾ തിരൂർ വെള്ളക്കാട്ട് തറവാട്ടുകാരും വലിയ ആഹ്ളാദത്തിലാണ്. താനൂരിൽ നിന്ന് രണ്ടാം തവണയും വിജയിച്ച വി അബ്ദുറഹ്മാൻ മന്ത്രിയായി അധികാരമേൽക്കുന്നത് കാണാൻ കുടുംബം മുഴുവൻ ഒത്തുകൂടി. അബ്ദുറഹ്മാന്‍റെ സഹോദരന്‍റെ വീട്ടിലിരുന്നാണ് കുടുംബം സത്യപ്രതിജ്ഞ വീക്ഷിച്ചത്.
വി അബ്ദുറഹ്മാന്‍റെ സത്യപ്രതിജ്ഞ ; ടിവിയിൽ കണ്ട് മന്ത്രി കുടുംബം - വി അബ്ദുറഹ്മാന്‍റെ സത്യപ്രതിജ്ഞ
എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം മന്ത്രിയായതിൽ വളരെയേറെ സന്തോഷമുണ്ടെന്നും വി അബ്ദുറഹ്മാന്‍റെ ഭാര്യ ഷാജിദ റഹ്മാൻ.
വി അബ്ദുറഹ്മാന്‍റെ സത്യപ്രതിജ്ഞ; ടിവിയിൽ കണ്ട് മന്ത്രി കുടുംബം
Also Read: ലീഗിന്‍റെ കോട്ട തകർത്ത് പിണറായി മന്ത്രിസഭയിലേക്ക്, താനൂരിന്‍റെ വി അബ്‌ദുറഹിമാൻ
താനൂരിലെ വികസനങ്ങൾ വോട്ടായി മാറി. എല്ലാവരോടും നന്ദിയുണ്ടെന്നും മന്ത്രിയായതിൽ വളരെയധികം സന്തോഷമുണ്ടെന്നും വി അബ്ദുറഹ്മാന്‍റെ ഭാര്യ സജിത റഹ്മാൻ പറഞ്ഞു. മുസ്ലിം ലീഗിന്‍റെ കോട്ടയായിരുന്ന താനൂർ നിയോജകമണ്ഡലം തുടർച്ചയായി രണ്ടാം തവണയും നിലനിർത്തിയാണ് വി അബ്ദുറഹ്മാൻ പിണറായി വിജയൻ സർക്കാരിൽ മന്ത്രി കുപ്പായമണിയുന്നത്.