മലപ്പുറം: പ്ലസ് വണ്‍ അഡ്‌മിഷന്‍ രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ മലപ്പുറത്ത് 40,000ത്തോളം കുട്ടികള്‍ക്ക് സീറ്റില്ല. രണ്ടാം അലോട്ട്മെന്‍റ് പൂര്‍ത്തിയായതോടെയാണ് പഠനാവസരം ഇല്ലാത്തവരുടെ കണക്ക് പുറത്തുവന്നത്. ഈ അധ്യയന വർഷം ഹയർസെക്കന്‍ററി പഠനത്തിനായി മലപ്പുറം ജില്ലയിൽ ആകെ അപേക്ഷിച്ചത് 80,862 വിദ്യാർഥികളാണ് . ഇതിൽ 39,551 വിദ്യാർത്ഥികളും രണ്ടാംഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും അഡ്‌മിഷന്‍ കിട്ടാത്ത അവസ്ഥയിലാണ്.
പ്ലസ് വണ്‍ അഡ്‌മിഷന്‍; മലപ്പുറത്ത് 40,000ത്തോളം കുട്ടികള്‍ക്ക് സീറ്റില്ല - seats
ഈ അധ്യയന വർഷം ഹയർസെക്കന്‍ററി പഠനത്തിനായി മലപ്പുറം ജില്ലയിൽ ആകെ അപേക്ഷിച്ചത് 80,862 വിദ്യാർഥികളാണ്. ഇതിൽ 39,551 വിദ്യാർത്ഥികളും രണ്ടാംഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും അഡ്‌മിഷന്‍ കിട്ടാത്ത അവസ്ഥയിലാണ്
ജില്ലയിൽ ആകെയുള്ള 41,312 സീറ്റിൽ 41,311 സീറ്റിലും അലോട്ട്മെന്‍റായി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒരു സീറ്റ് മാത്രമാണ് ഇനി ഒഴിഞ്ഞുകിടക്കുന്നത്. ഉപരിപഠനത്തിനവസരം കിട്ടാതെ വിദ്യാർഥികൾ പ്രതിസന്ധിയിലാകുന്നത് ജില്ലയോടുള്ള അവഗണനയാണെന്നാണ് വിദ്യാർഥി സംഘടനകളുടെ ആരോപണം. ഒന്നാംഘട്ട അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ ഒഴിവ് വന്ന 10,706 സീറ്റുകളിൽ 2,335 സീറ്റും മുന്നോക്കക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ചെയ്തിരുന്നു. ഇവ രണ്ടാംഘട്ട ജനറൽ മെറിറ്റിൽ ലയിപ്പിച്ചു. വർധിപ്പിച്ച 20 ശതമാനം സീറ്റ് കൂടി ചേർത്താണ് അലോട്ട്മെന്‍റ് തുടങ്ങിയത്. മുൻ വർഷങ്ങളിലെപ്പോലെ 10 ശതമാനം കൂടി കൂട്ടിയാലും ഒന്നുമാവാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
വിഷയത്തിൽ പ്രത്യക്ഷ സമരമാരംഭിക്കാനൊരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ. സർക്കാർ വിദ്യാലയങ്ങൾക്കു പുറമെ എയ്ഡഡ് സ്കൂളുകളും ഇനിയൊരു സീറ്റ് വർധന ഏറ്റെടുക്കാൻ തയ്യാറായാലും കുറച്ചുപേർക്കേ അവസരം ലഭിക്കാനിടയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ 35,000 ത്തിലധികം വിദ്യാർഥികൾ മറ്റു പഠന മേഖലകളെ ആശ്രയിക്കേണ്ടിവരും.